ആശ്വസിക്കാം : ഒമാനിൽ കോവിഡ് കേസുകളിൽ വലിയ കുറവ്

covid updates oman

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 485 പേർക്ക്. കഴിഞ്ഞ ദിവസം ഇത് 1145 ആയിരുന്നു. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,83,874 ആയി. ഇതിൽ 3,71,874 പേർ രോഗമുക്തരായിട്ടുണ്ട്. പുതിയതായി 1043 പേർക്ക് രോഗം ഭേദമായി. കോവിഡിനെ തുടർന്ന് 2 മരണം കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതുവരെ 4248 പേരാണ് കോവിഡ് ബാധിതരായി ഒമാനിൽ മരണപ്പെട്ടത്.