ഒമാൻ അസംസ്കൃത എണ്ണ വിലയിൽ ഇടിവ് രേഖപ്പെടുത്തി

ദുബായ് മെർച്ചന്റൈൽ മാർക്കറ്റിൽ ഒമാൻ അസംസ്കൃത എണ്ണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്നലെ പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം ബാരലിന് 108.87 ഡോളറാണ് വിലയുള്ളത്. വ്യാഴാഴ്ച ഇത് 116.73 ഡോളർ ആയിരുന്നു. ഒറ്റ ദിവസം കൊണ്ട് വിലയിൽ 7 ഡോളറിന്റെ കുറവാണ് ഉണ്ടായത്. റഷ്യ – യുക്രെയ്ൻ സംഘർഷത്തെ തുടർന്നാണ് രാജ്യത്തെ എണ്ണവിലയിൽ റെക്കോർഡ് വർദ്ധനവ് ഉണ്ടായത്. എന്നാൽ എണ്ണ ഉൽപാദന രാജ്യങ്ങളുടെ സഖ്യമായ ഒപെക് ഉൽപാദനം വർധിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് വിലയിൽ നേരിയ കുറവുണ്ടാകുന്നത്.