ഒമാനിൽ 944 പേർക്ക് കോവിഡ്; 2925 പേർക്ക് രോഗമുക്തി

covid updates oman

ഒമാനിൽ കഴിഞ്ഞ 3 ദിവസത്തിനിടെ 944 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,84,818 ആയി. ഇതിൽ 3,74,799 പേർ രോഗമുക്തരായിട്ടുണ്ട്. പുതിയതായി 2925 പേർക്ക് രോഗം ഭേദമായി. കോവിഡിനെ തുടർന്ന് ഒരു മരണം കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതുവരെ 4249 പേരാണ് കോവിഡ് ബാധിതരായി ഒമാനിൽ മരണപ്പെട്ടത്.