പ്രവാസികളുടെ താമസസ്ഥലത്ത് മസ്ക്കറ്റ് മുനിസിപ്പാലിറ്റി അധികൃതർ റെയ്ഡ് നടത്തി

കൃത്യമായ അനുമതികളില്ലാതെ ഭക്ഷ്യവസ്തുക്കൾ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന പ്രവാസികളുടെ താമസ സ്ഥലത്ത് മസ്ക്കറ്റ് മുനിസിപ്പാലിറ്റി റെയ്ഡ് നടത്തി. സീബ് വിലായത്തിലാണ് സംഭവം. റോയൽ ഒമാൻ പോലീസ് അധികൃതരും റെയ്ഡിൽ പങ്കെടുത്തു. മുനിസിപ്പാലിറ്റിയുടെ അനുമതി ഇല്ലാതെ ഇവിടെ നിന്നും ഉച്ചഭക്ഷണം പാകം ചെയ്ത് വിൽപ്പന നടത്തുന്നു എന്നുള്ള പരാതികൾ ലഭ്യമായതിനെ തുടർന്നാണ് നടപടി. ഒമാനിൽ ഭക്ഷണ സാധനങ്ങൾ വിൽപ്പന നടത്തുന്നതിനായി കൃത്യമായ ലൈസൻസ് ആവശ്യമാണ്. ഇത് പാലിച്ചില്ലെങ്കിൽ കർശന നിയമ നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.