ഒമാനിൽ 103 പേർക്ക് കൂടി കോവിഡ്

ഒമാനിൽ 24 മണിക്കൂറിനിടെ 103 പേർക്ക് കൂടി കോവിഡ് റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,87,730 ആയി. ഇതിൽ 3,81,615 പേർ രോഗമുക്തരായിട്ടുണ്ട്. പുതിയതായി 157 പേർക്ക് രോഗം ഭേദമായി. 98.4 ശതമാനമാണ് രോഗമുക്തി നിരക്ക്.

കോവിഡിനെ തുടർന്ന് പുതിയതായി മരണങ്ങളൊന്നും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ 4250 പേരാണ് കോവിഡ് ബാധിതരായി ഒമാനിൽ മരണപ്പെട്ടത്. നിലവിൽ 93 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 20 പേർ ഐ.സി.യുവിലാണ്.