ഒമാനിലേക്ക് നിയമവിരുദ്ധമായി പ്രവേശിക്കാൻ ശ്രമിച്ച 30 പേരെ അറസ്റ്റ് ചെയ്തു

നിയമാനുസൃത വിസയില്ലാതെ ഒമാനിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച 30 പേരെ റോയൽ ഒമാൻ കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്തു. ഇതിൽ 26 പേർ ഷിനാസിൽ നിന്നും, 4 പേർ ബർക്കയിൽ നിന്നുമാണ് പിടിയിലായത്. ഇവരെല്ലാവരും തന്നെ ഏഷ്യൻ വംശജരാണ്. അറസ്റ്റിലായവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. മനുഷ്യ കടത്ത് സംഘങ്ങളുമായുള്ള ഇവരുടെ ബന്ധവും അന്വേഷണ പരിധിയിലാണ്.