ഇന്ത്യക്കും ഒമാനുമിടയിൽ കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തും

ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഇന്ന് മൂതൽ ഒഴിവാക്കിയ സാഹചര്യത്തിൽ ഇന്ത്യക്കും ഒമാനുമിടയിൽ കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തും. ഇതേ തുടർന്ന് മാസങ്ങൾക്ക് ശേഷം ഇന്ത്യയിൽ നിന്നുള്ള ആദ്യ സ്വകാര്യ വിമാനമായ ഗോ എയർ രാവിലെ 8.30ന് കണ്ണൂരിൽ നിന്ന് മസ്ക്കറ്റിലേക്ക് സർവീസ് നടത്തി. സലാലയിൽ നിന്നുള്ള സലാം എയർ വിമാനങ്ങൾ ഇന്ന് മുതൽ കോഴിക്കോട്ടേക്കും സർവീസ് നടത്തുന്നുണ്ട്.

നിലവിലുള്ള ഷെഡ്യൂൾ പ്രകാരം ഗോ എയർ വിമാനങ്ങൾ ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിൽ കണ്ണൂരിൽ നിന്ന് മസ്ക്കറ്റിലേക്കും, മസ്ക്കറ്റിൽ നിന്ന് കണ്ണൂരേക്കും സർവീസ് നടത്തും. കണ്ണൂരിൽനിന്ന് രാവിലെ 8.30ന് സർവിസ് നടത്തുന്ന വിമാനം 10.50ന് മസ്കത്തിലെത്തും, ഇവിടെ നിന്നും 11.50ന് തിരിച്ചുപറക്കും. വൈകീട്ട് 4.45നാണ് വിമാനം കണ്ണൂരിലെത്തുക.