ഒമാനിൽ 35 പേർക്ക് കൂടി കോവിഡ്

ഒമാനിൽ 24 മണിക്കൂറിനിടെ 35 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,88,571 ആയി. ഇതിൽ 3,83,416 പേർ രോഗമുക്തരായിട്ടുണ്ട്. പുതിയതായി 52 പേർക്ക് രോഗം ഭേദമായി. 98.7 ശതമാനമാണ് രോഗമുക്തി നിരക്ക്. കോവിഡിനെ തുടർന്ന് പുതിയതായി ഒരു മരണം കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ ഒമാനിലെ ആകെ കോവിഡ് മരണസംഖ്യ 4253 ആയി. നിലവിൽ 51 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 10 പേർ ഐ.സി.യുവിലാണ്.