ഒമാനിൽ 32 പേർക്ക് കൂടി കോവിഡ്

ഒമാനിൽ 24 മണിക്കൂറിനിടെ 32 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,88,603 ആയി. ഇതിൽ 3,83,492 പേർ രോഗമുക്തരായിട്ടുണ്ട്. പുതിയതായി 76 പേർക്ക് രോഗം ഭേദമായി. 98.7 ശതമാനമാണ് രോഗമുക്തി നിരക്ക്. കോവിഡിനെ തുടർന്ന് പുതിയതായി മരണങ്ങളൊന്നും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. ഒമാനിലെ ആകെ 4253 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടത്. നിലവിൽ 48 പേർ രോഗബാധിതരായി ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇതിൽ 6 പേർ ഐ.സി.യുവിലാണ്.