വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി ഓൺലൈൻ സംവിധാനം ആരംഭിച്ച് റോയൽ ഒമാൻ പോലീസ്

ഒമാനിൽ വാഹന ഉടമകൾക്ക് ആശ്വാസ തീരുമാനവുമായി റോയൽ ഒമാൻ പോലീസ്. സ്വദേശികൾക്കും, പ്രവാസികൾക്കും ഇനിമുതൽ ഓഫീസുകളിൽ ഹാജരാകാതെ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റാവുന്നതാണ്. സ്വകാര്യ വാഹന ഉടമകൾക്കാകും ഈ സംവിധാനം ഉപയോഗപ്പെടുത്താനാകുക. വാഹനത്തിന് കൃത്യമായ ഇൻഷുറൻസ് ഉണ്ടായിരിക്കണം. അധികൃതർ ആവശ്യപ്പെടുന്ന ഘട്ടത്തിൽ സാങ്കേതിക പരിശോധനകൾക്ക് വാഹനം ഹാജരാക്കുകയും വേണം. പ്രവാസികൾക്ക് ഉടമസ്ഥാവകാശം മാറ്റുന്നതിനായി നിയമനുസൃതമായ റെസിഡൻസ് കാർഡും, ഡ്രൈവിംഗ് ലൈസൻസും നിർബന്ധമാണ്.