ഒമാനിൽ 447 പേർ ജയിൽ മോചിതരായി

ഒമാനിൽ ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളിൽ അകപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന 447 പേർക്ക് മോചനം നൽകി. പ്രവാസികൾ ഉൾപ്പെടെയുള്ളവർക്കാണ് വിശുദ്ധ റമദാൻ മാസത്തിൽ ഒമാൻ ഭരണകൂടം മോചനം അനുവദിച്ചത്. പിഴ നൽകുവാൻ പണമില്ലാത്തതിന്റെ പേരിൽ ജയിലിലായവരാണ് ഇതിൽ അധികവും. ഫാഖ് ഖുർബ പദ്ധതി പ്രകാരമാണ് ഇവർക്ക് മോചനം അനുവദിച്ചത്. പദ്ധതിയുടെ ഒൻപതാം എഡിഷനാണ് ഇപ്പോൾ നടക്കുന്നത്.

വിവിധ ഗവർണറേറ്റുകളിൽ മോചനം ലഭിച്ചവരുടെ എണ്ണം

തെക്കൻ ശർഖിയ – 148
തെക്കൻ ബാത്തിന – 77
വടക്കൻ ബാത്തിന – 70
വടക്കൻ ശർഖിയ – 45
അൽ ദാഹിറ – 39
അൽ ദാഖിലിയ – 30
മുസന്തം – 9
ദോഫാർ – 5
അൽ വുസ്ത – 4