‘നവഭാരതം: പ്രവാസത്തിനും പറയാനുണ്ട്’

മസ്‌കത്ത്: ‘നവഭാരതം: പ്രവാസത്തിനും പറയാനുണ്ട്’ എന്ന പ്രമേയത്തില്‍ ഐ സി എഫ് മസ്‌കത്ത് സെന്റര്‍ കമ്മിറ്റി ഡിബേറ്റ് സംഘടിപ്പിച്ചു. പ്രസിഡന്റ് ഇബ്‌റാഹിം ബാഖവി അധ്യക്ഷത വഹിച്ച ചടങ്ങലില്‍ ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ സെക്രട്ടറി നിസാര്‍ സഖാഫി വിഷയാവതരണം നടത്തി. പി വി അബ്ദുല്‍ ഹമീദ് മോഡറേറ്ററായിരുന്നു. നിസാം കതിരൂര്‍ (ആര്‍ എസ് സി), അബൂബക്കര്‍ പി എ വി ( കെ എം സി സി), എന്‍ ഒ ഉമ്മന്‍ (ഒ ഐ സി സി), രാജേഷ് ചെമ്പങ്കുളം (ബി പി എം), സുനില്‍ കുമാര്‍ കെ കെ (കൈരളി) എന്നിവര്‍ സംസാരിച്ചു. ഹാരിസ് സൈനി സ്വാഗതവും സിദ്ദീഖ് സഖാഫി നന്ദിയും പറഞ്ഞു.