ബുറൈമിയില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മസ്‌കത്ത്: ബുറൈമിയില്‍ ബേക്കറി ജീവനക്കാരനായിരന്ന മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. സൈതലവി രാങ്ങാട്ടൂര്‍ (50) ആണ് ബുറൈമി ആശുപത്രിയില്‍ വെച്ചു മരിച്ചത്. 15 വര്‍ഷമായി സൈതലവി ബുറൈമിയിലുണ്ട്. ഇടക്കാലത്ത് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ സൈതലവി രണ്ടു മാസം മുമ്പാണ് വീണ്ടും തിരിച്ചെത്തിയത്. ഭാര്യയും നാല് മക്കളുമുണ്ട്.