ഒമാന്‍ പോസ്റ്റില്‍ ഇനി ഇ – പെയ്‌മെന്റ് സംവിധാനവും

മസ്‌കത്ത്: ഉപയോക്താക്കള്‍ക്ക് ഇല്ക്‌ട്രോണിക് പെയ്‌മെന്റ് സംവിധാനമൊരുക്കി ഒമാന്‍ പോസ്റ്റ്. തവാനി ടെക്‌നോളജീസിമായി സഹകരിച്ചാണ് പദ്ധതിക്ക തുടക്കം കുറിച്ചിരിക്കുന്നത്. പണമടക്കലുകള്‍ വേഗത്തിലും സുരക്ഷിതമായും കാര്യക്ഷമമായും നടത്താനുള്ള നടപടികളുടെ ഭാഗമായാണ് ഇ – പെയ്‌മെന്റ് സംവിധാനമെന്ന് ഒമാന്‍ പോസ്റ്റ് സി ഇ ഒ അബ്ദുല്‍ മലിക് അല്‍ ബലൂഷി പറഞ്ഞു. ലോകതലത്തില്‍ 2020ഓടെ ഡിജിറ്റല്‍ പെയ്‌മെന്റിന്റെ തോത് 726 ബില്യന്‍ ഡോളറിലെത്തുമെന്ന് പുതിയ പഠനം പറയുന്നുണ്ടെന്നും ഭാവി എന്നത് ഇ വാണിജ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ലളിതവും സുഗമവുമായ രീതിയില്‍ ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടാണ് തവാനി ആപ്പ് സംവിധാനിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ പണമടക്കലിനും ഷോപ്പിംഗിനും ഏറെ സൗകര്യപ്രദമായ മികച്ച അവസരങ്ങളാണ് ഉപഭോക്താവിന് ഒമാന്‍ പോസ്റ്റിന്റെ പുതിയ സംവിധാനം നല്‍കുന്നത്. പണം, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ എന്നിവക്കെല്ലാമുള്ള ബദലെന്ന നിലക്ക് ഏറെ സുരക്ഷിതവും ലളിതവുമായ പണമടക്കല്‍ രീതിയാണിത്‌