മല മുകളില്‍ നിന്ന് വീണ് സ്വദേശി മരിച്ചു

മസ്‌കത്ത്: പര്‍വതത്തിന് മുകളിലേക്ക് കയറുന്നതിനിടെ കാല്‍ തെന്നി വീണ് സ്വദേശി മരിച്ചു. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ സഹം വിലായത്തില്‍ ഇന്നലെയായിരുന്നു അപകടം. സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് പൊതുവിഭാഗത്തിന്റെ നേതൃത്വത്തില്‍ മൃതദേഹം നീക്കം ചെയ്തു. പോലീസ് ഏവിയേഷന്‍ വിഭാഗം ഹെലിക്കോപ്ടര്‍ ഉപയോഗിച്ചാണ് മൃതദേഹം എടുത്തുമാറ്റിയത്.