അനധികൃതമായി ഇന്ധനം കടത്തിയ വിദേശികള്‍ അറസ്റ്റില്‍

മസ്‌കത്ത്: കടല്‍ വഴി അനധികൃതമായി ഇന്ധനം കടത്തിയ കേസില്‍ വിദേശികള്‍ അറസ്റ്റില്‍. മുസന്ദം ഗവര്‍ണറേറ്റില്‍ രണ്ടിടങ്ങളിലായി 18 ഏഷ്യന്‍ രാജ്യക്കാരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഒമ്പത് ബോട്ടുകള്‍ പിടിച്ചെടുത്തു. ഖസബ് വിലായത്തിലെ റാസ് ഖബാര്‍ ഹിന്ദി പ്രദേശത്തു നിന്നും രണ്ട് ബോട്ടുകളില്‍ ഇന്ധനം കടത്തിയ നാല് വിദേശികളും മുസന്ദമിലെ ദ്വീപ് മേഖലയില്‍ നിന്ന് ഏഴ് ബോട്ടുകളിലായി 14 പേരുമാണ് അറസ്റ്റിലായതെന്നും റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി