വാദികളില്‍ കുടുങ്ങിയ വിദേശികളെ രക്ഷപ്പെടുത്തി

മസ്‌കത്ത്: വാദികളില്‍ വെള്ളം നിറഞ്ഞൊഴുകയതോടെ അപകടങ്ങളില്‍ പെടുന്നവര്‍ വര്‍ധിച്ചു. മണിക്കൂറുകള്‍ക്കിടെ വിവിധ സ്ഥലങ്ങളിലാണ് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തിയത്.
മുസന്ദം ദിബയില്‍ വാദിയില്‍ കുടുങ്ങിയ ഏഷ്യന്‍ വംശജനെ രക്ഷപ്പെടുത്തി. സാരമല്ലാത്ത പരുക്കുകളോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു സംഭവത്തില്‍ ഖസബില്‍ വാദിയില്‍ കുടുങ്ങിയ വാഹനത്തില്‍ നിന്നും സ്വദേശി കുടുംബത്തെയും രക്ഷപ്പെടുത്തി.