വീട്ടില്‍ വെള്ളം കയറി; സ്വദേശി കുടുംബത്തെ രക്ഷപ്പെടുത്തി

മസ്‌കത്ത്: രാജ്യത്ത് മഴ കനത്തതോടെ വീടുകളിലും വെള്ളം കയറി. മസ്‌കത്ത് ഗവര്‍ണറേറ്റില്‍ ആമിറാത്ത് വിലായത്തിലെ അല്‍ മുഹാജ് പ്രദേശത്ത് വെള്ളം കയറിയ വീടിനകത്ത് അകപ്പെട്ട നാല് സ്വദേശികളെ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം രക്ഷപ്പെടുത്തി. നാല് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.