കൈരളി സലാല അംഗത്വ വിതരണം തുടങ്ങി

സലാല: കൈരളി സലാലയുടെ 2019ലെ അംഗത്വ വിതരണം ആരംഭിച്ചു. കൈരളി പ്രസിഡന്റ് കെ എ റഹീമും ജോയന്റ് സെക്രട്ടറി സിജോയും ചേര്‍ന്ന് കൈരളി സലാലയുടെ സ്ഥാപക നേതാവ് പി ആര്‍ വിജയരാഘവന് നല്‍കി ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു.
കെ എ റഹീം അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി ആര്‍ വിജയരാഘവന്‍, കെ ചന്ദ്രന്‍ എന്നിവര്‍ പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ കൈരളി പ്രവര്‍ത്തകര്‍ തയ്യാറവണമെന്ന് അഭിപ്രായപ്പെട്ടു. സിജോയ് സ്വാഗതവും പ്രതീഷ് മേമുണ്ട നന്ദിയും പറഞ്ഞു.