ഒമാനില്‍ ഇന്നും കനത്ത മഴ തുടരും

മസ്‌കത്ത്: ഒമാനില്‍ ഇന്ന് കനത്ത മഴ തുടരും. വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ രാവിലെ മുതല്‍ മഴ ലഭിക്കും. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാകും മഴ. സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് റോയല്‍ ഒമാന്‍ പോലീസ് ആവശ്യപ്പെട്ടു. മസ്‌കത്ത്, മുസന്ദം, ബുറൈമി, ദാഹിറ, ബാത്തിന, ദാഖിലിയ്യ, ശര്‍ഖിയ മേഖലകളില്‍ മുപ്പത് മുതല്‍ 75 മില്ലീമീറ്റര്‍ വരെ മഴ പെയ്തിറങ്ങാന്‍ സാധ്യതയുണ്ട്.
ഇന്നലെ പെയ്ത മഴയില്‍ വാദികള്‍ നിറഞ്ഞൊഴുകുകയും വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയും ചെയ്തു. ഇന്ന് കൂടുതല്‍ മേഖലകളില്‍ കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും വ്യക്തമാക്കി. പുലര്‍ച്ചെ മുതല്‍ ഇന്ന് ശക്തമായ കാറ്റാണ് അനുഭവപ്പെടുന്നത്. ചിലയിടങ്ങളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി.