ഒമാന്‍ മലയാളി മിടുക്കന്‍ – മിടുക്കി മെഗാ മത്സരം സെപ്തംബര്‍ 13ന്

മസ്‌കത്ത്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഒമാന്‍ പ്രൊവിന്‍സ് ഒമാന്‍ മലയാളി മിടുക്കന്‍-മിടുക്കി പുരസ്‌കാരം നല്കുന്നു. ആറാം ക്ലാസ് മുതല്‍ 12ാം തരം വരെയുള്ള ഒമാനില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. അഞ്ച് വ്യത്യസ്ത ഘട്ടങ്ങളിലൂടെ നടത്തുന്ന മത്സരത്തില്‍ ജൂണ്‍ 15 വരെ രജിസ്റ്റര്‍ ചെയ്യാം. വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും: 99363214, 99337526, 99898628.
രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികള്‍ ‘എന്റെ കേരളം’ എന്ന വിഷയത്തില്‍ രണ്ട് പേജില്‍ കുറയാത്ത ഒരു വിവരണം തയ്യാറാക്കി ഒരു ഫോട്ടോ ഉള്‍പ്പെടെ ജൂണ്‍ 30ന് മുമ്പ് nanmabinuksam@gmail.com എന്ന ഇ മെയിലില്‍ അയക്കണം.
വിലാസം, ഫോണ്‍ നമ്പര്‍, സ്‌കൂള്‍, ക്ലാസ് എന്നിവ നിര്‍ബന്ധമായും ചേര്‍ത്തിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികളെ ആഗസ്റ്റ് 15ന് മുമ്പ് അറിയിക്കും.