സ്വര്‍ണവിലയിലെഏറ്റക്കുറച്ചിലുകള്‍ ഉപയോക്താക്കളെ ബാധിക്കാതിരിക്കാന്‍ റേറ്റ് പ്രൊട്ടക്ഷന്‍ ഓഫറുമായി കല്യാണ്‍ ജൂവലേഴ്സ്

കുവൈറ്റ്സിറ്റി: ജിസിസി രാജ്യങ്ങളിലെയും ഇന്ത്യയിലെയും ഏറ്റവുംവിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ്റേറ്റ് പ്രൊട്ടക്ഷന്‍ ഓഫര്‍ അവതരിപ്പിക്കുന്നു. റേറ്റ് പ്രൊട്ടക്ഷന്‍ ഓഫറിലൂടെസ്വര്‍ണത്തിന്‍റെ ഭാവിയിലെ വിലയിലുള്ള ഏറ്റക്കുറച്ചിലുകള്‍ ഉപയോക്താക്കളെ ബാധിക്കാതിരിക്കും. ഇതിന്‍റെ ഭാഗമായിവാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെആകെത്തുകയുടെ പത്ത് ശതമാനം മുന്‍കൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കില്‍ ആഭരണങ്ങള്‍ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുമ്പോള്‍ ആ ദിവസത്തെയോ ബുക്ക്ചെയ്തദിവസത്തെയോ നിരക്കില്‍കുറവേതാണോഅതായിരിക്കുംവിലയായിഈടാക്കുക. ബുക്കിംഗ്തുകയുടെ പത്തെരട്ടിതുകയുടെ ആഭരണങ്ങള്‍ക്കാണ്റേറ്റ് പ്രൊട്ടക്ഷന്‍ ലഭിക്കുക.
കൂടാതെ 200 ദിനാറിനുംകൂടുതല്‍ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ സ്ക്രാച്ച്ആന്‍റ് വിന്‍ കൂപ്പണിലൂടെസൗജന്യ സമ്മാനങ്ങളോസ്വര്‍ണ-ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുവാനുള്ള അണ്‍കണ്ടീഷണല്‍ ഷോപ്പിംഗ്വൗച്ചറുകളോ നേടാം. അക്ഷയതൃതീയയോടനുബന്ധിച്ച് ആഭരണങ്ങള്‍ വാങ്ങുവാനായുള്ള പ്രീ-ബുക്കിംഗ്സൗകര്യവുംഇപ്പോള്‍ലഭ്യമാണ്.
ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം ലഭ്യമാക്കുന്നതിനും ആഭരണംവാങ്ങുമ്പോള്‍ പരമാവധി ഗുണഫലങ്ങള്‍ നല്കുന്നതിനുമാണ് പരിശ്രമിക്കുന്നതെന്ന് കല്യാണ്‍ ജൂവലേഴ്സ്ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. കഴിഞ്ഞ കുറെ മാസങ്ങളായിസ്വര്‍ണവിലയിലുള്ളഅസ്ഥിരത ഉപയോക്താക്കള്‍ സ്വര്‍ണംവാങ്ങുമ്പോള്‍ ബാധിക്കാതെ സംരക്ഷിച്ചുനിര്‍ത്തുന്നതിനായാണ്റേറ്റ് പ്രൊട്ടക്ഷന്‍ ഓഫര്‍ അവതരിപ്പിക്കുന്നത്. ഇതിലൂടെഎല്ലാ ഉപയോക്താക്കള്‍ക്കും പ്രത്യേകിച്ച്വിവാഹാവസരങ്ങള്‍ക്കായിസ്വര്‍ണംവാങ്ങുന്നവര്‍ക്കും അടുത്ത സീസണ്‍ തുടങ്ങുന്നതിനു മുമ്പേ നിശ്ചിതനിരക്കില്‍ ആഭരണങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹംചൂണ്ടിക്കാട്ടി.
കല്യാണ്‍ ജൂവലേഴ്സിന്‍റെ നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രത്തിന്‍റെഗുണഫലങ്ങളും ഇതോടൊപ്പം ഉപയോക്താക്കള്‍ക്ക് സ്വന്തമാക്കാം. ഉപയോക്താക്കള്‍ക്ക് ബ്രാന്‍ഡിന്‍റെ പ്രതിബദ്ധത ഉറപ്പുവരുത്തുന്ന പ്രത്യേക ഉദ്യമമാണിത്. കല്യാണ്‍ ജൂവലേഴ്സിന്‍റെജിസിസിയിലും ഇന്ത്യയിലുമായുള്ള 144 ഷോറൂമുകളില്‍ നിന്നുംവാങ്ങുന്ന ആഭരണങ്ങള്‍ക്ക് ആഗോളതലത്തില്‍ ജീവിതകാലം മുഴുവന്‍ സൗജന്യമായിമെയിന്‍റനന്‍സ് ചെയ്യുന്നതിനുള്ള സൗകര്യം അഷ്വറന്‍സ് സാക്ഷ്യപത്രത്തിലൂടെഉറപ്പ് നല്‍കും. സുതാര്യമായ ബിസിനസ് രീതികള്‍ക്ക് പേരുകേട്ട കല്യാണ്‍ ജൂവലേഴ്സ് നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രത്തിനൊപ്പം ആഭരണങ്ങളെക്കുറിച്ച് നല്കുന്ന വിവരണത്തില്‍ ആഭരണത്തിന് ഉപയോഗിച്ചിരിക്കുന്ന സ്വര്‍ണത്തിന് മാത്രമേസ്വര്‍ണത്തിന്‍റെ നിരക്കില്‍വിലയീടാക്കിയിട്ടുള്ളൂഎന്നുംവ്യക്തമാക്കിയിട്ടുണ്ട്. ഇതിനുപുറമെ, കല്യാണ്‍ ജൂവലേഴ്സിന്‍റെസ്റ്റോറുകളില്‍നിന്നുംവാങ്ങിയആഭരണങ്ങള്‍ ആഗോളതലത്തില്‍തന്നെ മാറ്റിവാങ്ങുന്നതിനുംതിരിച്ചെടുക്കുന്നതിനുമുള്ള ഉറപ്പും നാല്തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രത്തിലൂടെ നല്കുന്നു.
കല്യാണിന്‍റെ ആഭരണശേഖരങ്ങളെക്കുറിച്ചുംഓഫറുകളെക്കുറിച്ചുംകൂടുതല്‍ അറിയാന്‍ https://www.kalyanjewellers.net/എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.