കൊറോണ: ഒമാനിൽ പുതിയ 15 കേസുകൾ കൂടി

മസ്കറ്റ്: ഒമാനിൽ ഇന്ന് പുതിയ 15 കൊറോണ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 99 ആയി.ഇന്നത്തെ 15 കേസുകളിൽ 7 പേർ നേരത്തെ രോഗ ബാധ ഏറ്റവരുമായി നേരിട്ട് ബന്ധമുള്ളവരായിരുന്നു. മറ്റുള്ള 7 പേർ യു കെ, യു എസ് എ, സ്പെയിൻ എന്നീ രാജ്യങ്ങളിൽ യാത്ര ചെയ്തവരാണ്. മറ്റൊരാളുടെ കാര്യം അന്വേഷണത്തിലാണ്.

കൊറോണ വ്യാപനം തടയുന്നതിനായി സ്റ്റേറ്റ് ഹോം ക്വാറന്റൈന് വളരെ പ്രാധാന്യം നൽകണമെന്ന് മിനിസ്ട്രി ഓഫ് ഹെൽത് അഭ്യർത്ഥിച്ചു.