കേരളത്തിൽ 9 പേർക്ക് കൂടി കോവിഡ്‌ 19

കേരളത്തിൽ ഇന്ന് പുതുതായി 9 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. പാലക്കാട് 2, എറണാകുളം 3, പത്തനംതിട്ട 2, ഇടുക്കി 1, കോഴിക്കോട് 1 എന്നിങ്ങനെയാണ് കണക്ക്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 112 ആയി.

കൊറോണ ബാധിച്ചവരിൽ 12 പേർ രോഗമുക്തരായി. രോഗം ബാധിച്ചവരിൽ 91 പേർ വിദേശത്ത് നിന്ന് വന്നവരാണ്. ഇതിൽ ഒമ്പത് പേർ വിദേശികളാണ്.19 പേർക്ക് സമ്പർക്കത്തിലൂടെയാണ് പകർന്നത്. സംസ്ഥാനത്ത് ആകെ 76542 പേർ നിരീക്ഷണത്തിലുണ്ട്.