സാമൂഹ്യ അകലം പാലിച്ച് കേന്ദ്ര മന്ത്രിസഭായോഗം

ന്യൂഡൽഹി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സാമൂഹ്യ അകലം പാലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ മന്ത്രിസഭാ യോഗം ചേർന്നു. ഒരു മീറ്റർ അകലം പാലിച്ചാണ് ഓരോ മന്ത്രിമാരും ഇരുന്നത്.

കൊറോണ പ്രതിരോധത്തിൽ സാമൂഹ്യ അകലം പാലിക്കുന്നതിന്റെ ആവശ്യകത ജനങ്ങളിൽ എത്തിക്കുന്നതിനും ബോധവൽക്കരിക്കുന്നതിനുമാണ് ഇത്തരത്തിൽ യോഗം ചേർന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനുശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗമാണ് ഇത്.