കോവിഡ്‌ 19: കനിക കപൂറിന് മൂന്നാം തവണയും പോസിറ്റീവ്

ലക്നൗ: കൊറോണ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ മൂന്നാമത്തെ ടെസ്റ്റും പോസിറ്റീവ് എന്ന് റിപ്പോർട്ട്. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് കനിക ചികിത്സയിൽ കഴിയുന്നത്. ഫലം നെഗറ്റീവായി കാണുന്നതുവരെ ചികിത്സ തുടരുമെന്ന് ഡോക്ടർ ആർ കെ ധിമാൻ പറഞ്ഞു.

രോഗം മറച്ചുവെച്ച് പൊതുസ്ഥലങ്ങളിൽ പോവുകയും രോഗം പടരാൻ സാഹചര്യം ഒരുക്കുകയും ചെയ്തതിന് കനിക കപൂറിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.