ഒമാൻ അറബ് ബാങ്ക് ശാഖകൾ പ്രവർത്തനം പുനരാരംഭിക്കുന്നു 

കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുവാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രാജ്യത്തെ ബാങ്ക് ശാഖകൾ മുഴുവൻ തുറന്ന് പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് ഒമാൻ അറബ് ബാങ്ക് വ്യക്തമാക്കി. രാജ്യത്തെ 60 ബാങ്ക് ശാഖകളും, 152 ATM കളുമാകും പ്രവർത്തനങ്ങൾ പുനരാരംഭിക്കുക. നിലവിലെ സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി പാലിച്ചു കൊണ്ടാകും പ്രവർത്തനങ്ങൾ നടക്കുക.