ദോഫർ ഗവർണറേറ്റിൽ കെട്ടിടം തകർന്ന് വീണ് പ്രവാസി മരിച്ചു

ദോഫർ ഗവർണറേറ്റിൽ അറ്റകുറ്റപ്പണികൾ നടത്തിക്കൊണ്ടിരുന്ന കെട്ടിടം തകർന്ന് വീണ് പ്രവാസി മരണപ്പെട്ടു. ഇയാൾ ഏഷ്യൻ വംശജനാണ്. പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് (PACDA) ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സലാല വിലായത്തിലെ അൽ സാദ റീജിയന്റെ തെക്കൻ മേഖലയിലാണ് അപകടം നടന്നത്. കെട്ടിടാവശിഷ്ടങ്ങളിൽ നിന്നും ഇയാളെ പുറത്തെടുത്തപ്പോഴേക്കും മരണം സംഭിച്ചിരുന്നു.