സീബിൽ വൈറസ് വ്യാപനം അതീവ ഗുരുതരം ; ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് 407 പേർക്ക് 

മസ്ക്കറ്റിലെ സീബ് വിലായത്തിൽ കോവിഡ് വ്യാപനം അതീവ ഗുരുതരമായി തുടരുകയാണ്. ഒമാനിൽ ഇന്ന് സ്ഥിരീകരിച്ച 1,404 പേരിൽ 407 പേരും സീബിലാണ്. ഇതോടെ വിലായത്തിലെ ആകെ വൈറസ് ബാധിതരുടെ എണ്ണം 5,677 ആയി. മത്രയിൽ ഇന്ന് 244 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. വിലായത്തിൽ ആകെ 5,666 പേർക്കാണ് ഇതുവരെ കോവിഡ് പോസിറ്റീവായത്. ബൗഷറിൽ ഇന്ന് 318 പേർക്കും പുതിയതായി രോഗം സ്ഥിരീകരിച്ചു.

മസ്‌ക്കറ്റ് ഗവർണറേറ്റിൽ ഇതുവരെ 17, 405 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഒമാനിലെ ആകെ കോവിഡ് പോസിറ്റീവ് കേസുകളിൽ 75 ശതമാനവും മസ്‌ക്കറ്റ് ഗവർണറേറ്റിലാണ്. വൈറസ് ബാധിതരായി 81 പേരാണ് മസ്‌ക്കറ്റിൽ ഇതുവരെ മരണപ്പെട്ടിരിക്കുന്നത്.

സൗത്ത് ബാത്തിന – 1,508, നോർത്ത് ബാത്തിന – 1,502, ദാഖിലിയ – 862, അൽ വുസ്ത – 759, സൗത്ത് ശർഖിയ – 507, നോർത്ത് ശർഖിയ – 324, ബുറൈമി – 242, അൽ ദാഖിറാ – 199, ദോഫാർ – 163, മുസന്ദം – 10 എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം.