കോവിഡ് സാമ്പത്തിക പഠന സമിതിയുടെ മേധാവിയായി ഇന്റീരിയർ വകുപ്പ് മന്ത്രി ഹമൗദ് ബിൻ ഫൈസൽ അൽ ഖുവൈദിയെ നിയമിച്ചു

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ സംഭവിച്ച മാറ്റങ്ങളെ കുറിച്ച് വിശദമായ പഠനം നടത്തുന്നതിന്റെ ഭാഗമായി രൂപീകരിച്ച സമിതിയുടെ മേധാവിയായി ഇന്റീരിയർ വകുപ്പ് മന്ത്രി ഹമൗദ് ബിൻ ഫൈസൽ അൽ ഖുവൈദിയെ നിയമിച്ചു. സുൽത്താൻ ഹൈതം ബിൻ താരിഖാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ സുപ്രീം കമ്മിറ്റിയുടെ മേധാവിയും, 2020- ലെ നാഷണൽ കമ്മിറ്റി ഓഫ് സെൻസസ് ചെയർമാനുമാണ് ഇദ്ദേഹം.
കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് സംഭവിച്ച സാമ്പത്തിക വെല്ലുവിളികളെ കുറിച്ചും, ഇത് മറികടക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കേണ്ട നയങ്ങളെ കുറിച്ചുമാകും സമിതി വിശദമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുക.