മുസന്തം ഗവർണറേറ്റിൽ ഫിഷിംഗ് പോർട്ട് വരുന്നു 

ഒമാനിലെ മുസന്തം ഗവർണറേറ്റിൽ ഫിഷിംഗ് പോർട്ട് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് കാർഷിക – ഫിഷറീസ് മന്ത്രാലയവും, അൽ സറൂജ് കമ്പനിയും കരാറിൽ ഒപ്പിടും. ദിബ്ബ വിലായത്തിലാകും പോർട്ട് നിർമ്മിക്കുക. 40 മില്യൺ ഒമാൻ റിയാലാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി 2 കിലോമീറ്റർ വീതം നീളമുള്ള രണ്ട് ബ്രേക്ക് വാട്ടർ സംവിധാനങ്ങളും, 10 മീറ്റർ ആഴമുള്ള ഡോക്കും നിർമ്മിക്കും. ഒരേ സമയം വാണിജ്യ – വ്യാവസായിക – ടൂറിസം രംഗങ്ങളിൽ ഉള്ള സാദ്ധ്യതകൾ മുന്നിൽ കണ്ടു കൊണ്ടാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്.