ഒമാനിൽ 1,404  പേർക്ക് കൂടി കോവിഡ്; ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടുതൽ കേസുകൾ ; മരണസംഖ്യ 100 കടന്നു

ഒമാനിൽ ഇന്ന് പുതിയതായി 1,404 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഒരു ദിവസം ഏറ്റവുമധികം പോസിറ്റീവ്‌ കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്നാണ്. ഇതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 23, 481 ആയി.

ഇന്ന് കോവിഡ് പോസിറ്റീവായവരിൽ 1, 004 പേരും പ്രവാസി പൗരൻമ്മാരാണ്. 400 ഒമാൻ സ്വദേശികൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.

കോവിഡ് പോസിറ്റീവായിരുന്നവരിൽ ഇന്ന് 924 പേർക്ക് കൂടി രോഗമുക്തി നേടിയതോടെ രാജ്യത്ത് ആകെ 8, 454 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.

വൈറസ് ബാധിതരായി 5 പേർ  കൂടി ഇന്ന് മരണപ്പെട്ടതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 104 ആയി.

അതേ സമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 3,596 പേർക്കാണ് കോവിഡ് പരിശോധന നടത്തിയത്.

പുതിയതായി 39 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ രാജ്യത്ത് ഹോസ്പിറ്റലൈസ് ചെയ്യപ്പെട്ട കോവിഡ് രോഗികളുടെ എണ്ണം 313 ആയി. ഇതിൽ 100 പേർ ഐ.സി.യു വിലാണ്.