ലോക് ഡൗൺ മേഖലകളിൽ പരിശോധനകൾ കർശനമാക്കി റോയൽ ഒമാൻ പോലീസ്

കോവിഡ് വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ദോഫർ ഗവർണറേറ്റ്, മസിറ വിലായത്ത്, ദുഖും , ജബൽ അൽ അഖ്ദർ, ജബൽ ഷംസ് എന്നിവിടങ്ങളിൽ ജൂലൈ 3 വരെ ലോക് ഡൗൺ ഏർപ്പെടുത്തുവാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മേഖലകളിൽ ശക്തമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പു വരുത്തുന്നതിനായി റോയൽ ഒമാൻ പോലീസ് ചെക്ക് പോയിന്റുകൾ ആരംഭിച്ചു.

ലോക് ഡൗൺ കാലയളവിൽ മേഖലകൾക്കുള്ളിലേക്കോ, പുറത്തേക്കോ അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ യാത്ര ചെയ്യുന്നതിന് അനുമതി ഉണ്ടായിരിക്കില്ല. പലചരക്ക് ട്രെക്കുകളിൽ അടക്കം ഡ്രൈവറെ മാത്രമേ അനുവദിക്കുകയുള്ളു. ഇത്തരം നിയന്ത്രണങ്ങൾ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് പരിശോധനകൾ കർശനമാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.