സുരക്ഷാ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി ഒമാൻ വാണിജ്യ – വ്യാവസായിക മന്ത്രാലയം

കോവിഡ് സുരക്ഷാ നിയന്ത്രണങ്ങൾ പാലിക്കാത്ത കച്ചവട  സ്ഥാപനങ്ങൾക്കെതിരെയും, ഉപഭോക്താക്കൾക്കെതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്ന് ഒമാൻ വാണിജ്യ – വ്യാവസായിക മന്ത്രാലയം മുന്നറിയിപ്പ് നൽകി. കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കുകയും, പുതിയതായി 49 തരം വാണിജ്യ സ്ഥാപനങ്ങൾക്ക് കൂടി സുപ്രീം കമ്മിറ്റി പ്രവർത്തനാനുമതി നൽകുകയും ചെയ്തിരുന്നു. എന്നാൽ പല ഇടങ്ങളിലും സുരക്ഷാ  നിർദ്ദേശങ്ങൾ പാലിക്കപ്പെടാതിരിക്കുന്ന ഘട്ടത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കുവാൻ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

സ്ഥാപനങ്ങളിലെത്തുന്ന ഉപഭോക്താക്കൾ തമ്മിൽ ഏറ്റവും കുറഞ്ഞത് 2 മീറ്റർ എങ്കിലും സാമൂഹിക അകലം ഉറപ്പു വരുത്തണം

എല്ലാ സ്ഥാപനങ്ങളിലും സാനിട്ടൈസറുകൾ നിർബന്ധമാണ്

സുരക്ഷാ മാസ്‌ക്കുകൾ, കയ്യുറകൾ എന്നിവ ഉറപ്പായും ധരിക്കണം

ഒരു കുടുംബത്തിൽ നിന്നും ഒരു സമയം ഒരാൾ മാത്രമേ ഷോപ്പിംഗുകൾക്ക് എത്താൻ പാടുള്ളു. കുടുംബ സമേതമുള്ള ഷോപ്പിംഗുകൾ പൂർണമായും ഒഴിവാക്കണം

ഇതിനോടൊപ്പം തന്നെ പീക് സമയങ്ങളിൽ (7PM- 10PM) ഉള്ള ഷോപ്പിംഗുകൾ പരമാവധി ഒഴിവാക്കണമെന്നും മന്ത്രാലയം ഉപഭോക്താക്കളോട് നിർദ്ദേശം നൽകിയിട്ടുണ്ട്.