സുൽത്താനേറ്റിൽ കനത്ത മഴയ്ക്ക് ശമനം ; ദോഫറിലും പർവ്വത മേഖലകളിലും ഒറ്റപ്പെട്ട മഴ തുടരും 

സുൽത്താനേറ്റിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അനുഭവപ്പെടുന്ന  അതിശക്തമായ മഴയ്ക്ക് കുറവുണ്ടാകുമെങ്കിലും, സുൽത്താനേറ്റിലെ വിവിധ മേഖലകളിൽ ഇന്നും ഒറ്റപ്പെട്ട മഴ തുടരുമെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ അറിയിച്ചു. ദോഫർ ഗവർണറേറ്റിലെ തീര മേഖലകളിലും, പർവ്വത പ്രദേശങ്ങൾക്ക് സമീപത്തെ വിലായത്തുകളിലുമാകും മഴ തുടരുക. സുൽത്താനേറ്റിലെ മറ്റ് ഗവർണറേറ്റുകളിൽ പൊതുവെ മൂടിക്കെട്ടിയ കാലാവസ്ഥയാകും അനുഭവപ്പെടുക.