സുൽത്താനേറ്റിൽ അധ്യയന വർഷം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വ്യാജം 

സുൽത്താനേറ്റിൽ അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിന് ആഴ്ചകൾ മാത്രം ബാക്കിയുള്ള സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള അഭ്യുഹങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള പ്രചാരണങ്ങൾ വ്യാജമാണെന്നും, സർക്കാർ ഇതിന്റെ ഭാഗമായിട്ടുള്ള യാതൊരുവിധ തീരുമാനങ്ങളും ഇതുവരെയും സ്വീകരിച്ചിട്ടില്ലെന്നും ഗവൺമെന്റ് കമ്മ്യുണിക്കേഷൻ സെന്റർ അറിയിച്ചു.

അതേ സമയം ക്ലാസ്സ്‌റൂം വിദ്യാഭ്യാസ സംവിധാനങ്ങൾക്കുള്ള ബദൽ നയങ്ങൾ കണ്ടെത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഓൺലൈൻ സർവേയിൽ 17 മണിക്കൂറിനുള്ളിൽ 37,000 ൽ അധികം ആളുകൾ പങ്കാളികളായി. ഈ സർവേ ഫലം പരിഗണിച്ചു കൊണ്ടാകും സ്കൂളുകൾ തുറക്കുന്നതിനുള്ള നടപടികളിൽ തീരുമാനമുണ്ടാകുക.