വളർത്തു പക്ഷികളുടെ ഇറക്കുമതിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി

സുൽത്താനേറ്റിൽ ഇറാഖിൽ നിന്നുള്ള വളർത്തു പക്ഷികളുടെ ഇറക്കുമതിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഒഴിവാക്കി. കാർഷിക – ഫിഷറീസ് മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സുരക്ഷാ പ്രശ്നങ്ങൾ മുൻ നിർത്തിയാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇറാഖിൽ നിന്നുള്ള ഇറക്കു മതികൾക്ക് ഒമാനിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ഇത് സംബന്ധിച്ച്  പഠനം നടത്തിയ വെറ്റിനറി അതോറിറ്റി നിലവിൽ വിലക്ക് തുടരേണ്ട സാഹചര്യമില്ലെന്ന് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. ഇതേ തുടർന്നാണ് വിലക്ക് ഒഴിവാക്കുവാൻ മന്ത്രാലയം തീരുമാനമെടുത്തത്.