കോവിഡ് വ്യാപനം അതീവ ഗുരുതരമായി തുടരുന്നതിനിടെ സുൽത്താനേറ്റിലെ ജി.ഡി.പി നിരക്കിൽ ഇടിവുണ്ടായെന്ന് റിപ്പോർട്ടുകൾ. ദേശീയ സ്ഥിതി വിവര മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടുകൾ പ്രകാരം 2020 ലെ ആദ്യ പാദത്തിൽ രാജ്യത്തിന്റെ ജി.ഡി.പി നിരക്കിൽ 3.9 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. നോൺ – ഹൈഡ്രോ കാർബൺ മേഖലയിൽ 6.2 ശതമാനവും, നോൺ – ഇൻഡസ്ട്രിയൽ മേഖലയിൽ 11.5 ശതമാനവും, സർവീസ് മേഖലയിൽ 5.2 ശതമാനവും കുറവുണ്ടായി. അതേ സമയം ഈ കാലയളവിൽ ഹൈഡ്രോ കാർബൺ രംഗത്ത് 0.7 ശതമാണത്തിന്റെ വളർച്ചയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.