ജിമ്മുകൾ പ്രവർത്തിക്കാൻ പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് മസ്‌ക്കറ്റ് മുനിസിപ്പാലിറ്റി

കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജിമ്മുകൾ സന്ദർശിക്കുന്നവർക്കായി പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് മസ്‌ക്കറ്റ് മുനിസിപ്പാലിറ്റി. നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷാ പ്രോട്ടോക്കോളുകൾക്ക് പുറമെയാണ് കൂടുതൽ കർശനമായ നിർദ്ദേശങ്ങൾ മുനിസിപ്പാലിറ്റി പുറപ്പെടുവിച്ചിരിക്കുന്നത്.

1) ജിമ്മുകളിൽ പരമാവധി 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കുവാൻ പാടുള്ളു.

2) ഫിറ്റ്നസ് ഉപകരണങ്ങൾ തമ്മിൽ ഏറ്റവും കുറഞ്ഞത് 2 മീറ്റർ എങ്കിലും അകലം ഉറപ്പു വരുത്തണം.

3) കൃത്യമായ ഇടവേളകളിൽ 70 ശതമാനം ആൽക്കഹോൾ അടങ്ങിയ അണുനാശിനികൾ ഉപയോഗിച്ച് ജിമ്മുകൾ ശുചീകരിക്കണം.

4) നീന്തൽ കുളങ്ങളുടെ ഉപയോഗങ്ങൾ പൂർണമായും ഒഴിവാക്കണം.

5) ജിമ്മുകളിലേക്കെത്തുന്ന മുഴുവൻ ആളുകളും വാട്ടർ ബോട്ടിലുകൾ, ടവ്വലുകൾ, മറ്റ് ആവശ്യ ഉപകരണങ്ങൾ തുടങ്ങിയവ വീടുകളിൽ നിന്ന് തന്നെ കൊണ്ട് വരണം. ഇവ പരസ്പരം പങ്കു വെയ്ക്കുവാൻ പാടില്ല.

6) ജിമ്മിലേക്കെത്തുന്ന എല്ലാവരും സുരക്ഷാ മാസ്‌ക്കുകൾ ധരിക്കുകയും, കൃത്യമായ സാമൂഹിക അകലം ഉറപ്പു വരുത്തുകയും വേണം.