അടുത്ത മാസത്തോടെ ഷെഡ്യുൾഡ് സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി ഒമാൻ എയർ 

കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന എയർ പോർട്ടുകൾ ഒക്ടോബർ 1 മുതൽ തുറക്കുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ സാധാരണ നിലയിലുള്ള ഷെഡ്യുൾഡ് സർവീസുകൾ ഉടൻ തന്നെ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ അധികൃതർ അറിയിച്ചു. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പു വരുത്തിക്കൊണ്ടാകും സർവീസുകൾ നടത്തുകയെന്ന് എയർ ലൈൻസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ വിവിധ വിദേശ രാജ്യങ്ങളിലേക്കുള്ള പ്രത്യേക സർവീസുകൾ മാത്രമാണ് ഒമാൻ എയർ നടത്തുന്നത്.