തിരുവോണദിന സന്ദേശം ; പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് നടത്തിയ മത്സരത്തിൽ മലയാളികളും അന്യദേശക്കാരും മാറ്റുരച്ചു; വിജയികളെ പ്രഖ്യാപിച്ചു

കേരളീയരുടെ പ്രിയപ്പെട്ട തിരുവോണ ദിനത്തോടനുബന്ധിച്ച് ഒമാനിലെ ആദ്യ ധനവിനിമയ സ്ഥാപനമായ ” പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ” നടത്തിയ ‘തിരുവോണദിന സന്ദേശ’ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു . തിരുവോണത്തിന് ” ലൈഫ് ഇൻ ഒമാൻ ” എന്ന ഫേസ്ബുക് പേജിൽ തിരുവോണ സന്ദേശം പോസ്റ്റ് ചെയുന്നവർക്കായിരുന്നു മത്സരത്തിൽ പങ്കെടുക്കാൻ അർഹത. മലയാളികളും അന്യദേശക്കാരും ഒരുപോലെ പങ്കെടുത്തത് ശ്രദ്ധേയമായി. ഏറ്റവും മികച്ച സന്ദേശങ്ങൾ അയച്ച 11 പേരാണ് സമ്മാനത്തിനർഹരായത്.

ഓണത്തിന്റെ മഹത്വം , ഐക്യം , ഐതീഹ്യം , സാഹോദര്യം ,കരുതൽ, മാനവികത , ആഘോഷം എന്നിവ പ്രതിഫലിക്കുന്നതായിരുന്നു സന്ദേശങ്ങൾ .

വിജയികളായ മലയാളികൾ :-

ബിജു ജോസ്
ഫൈസൽ മുഹമ്മദ്
ദിവ്യ പ്രസാദ്
സഫീർ
നെൽസി സിജോ
ഷെരീഫ് കെ.ഹനീഫ
ഫൈസൽ ഒമാൻ
ഹാഷിം ഹസ്സൻ
സന്തോഷ് ഗംഗാധരൻ
രാധാകൃഷ്‌ണ കുറുപ്പ്
സൈനുദ്ധീൻ പാടൂർ

പ്രത്യേക പ്രോത്സാഹന സമ്മാനത്തിനർഹരായ അന്യ ദേശക്കാർ :-

മാഗി ജീൻസ്
ദിവ്യ തിവാരി
അനിർബൻ റേ

ഈ മഹാമാരി കാലത്തെ ഓണമായിരുന്നു യഥാർത്ഥ ഓണ സന്ദേശം ഉൾകൊണ്ട ഓണമെന്നും, മനുഷ്യൻ മനുഷ്യനെ തിരിച്ചറിയാൻ ഈ കാലഘട്ടം ഉപകരിച്ചുവെന്നും എല്ലാവരുടെയും ഓണ സന്ദേശത്തിൽ അത് പ്രതിഫലിച്ചുവെന്നും പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ” ജനറൽ മാനേജർ സുപിൻ ജെയിംസും , ഹെഡ് ഓഫ് ഓപ്പറേഷൻസ് ബിനോയ് സൈമൺ വർഗീസും പറഞ്ഞു.
വിജയികളെയും, മത്സരത്തിൽ പങ്കെടുത്തവരെയും അവർ അഭിനന്ദിക്കുകയും ചെയ്തു.