ദേശീയ ദിനാചരണത്തിന്റെ ഭാഗമായുള്ള റോയൽ ഉത്തരവ് പുറപ്പെടുവിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ്  

സുൽത്താനേറ്റിലെ ദേശീയ ദിനാചരണത്തിന്റെ ഭാഗമായുള്ള റോയൽ ഉത്തരവ് സുൽത്താൻ ഹൈതം ബിൻ താരിഖ് പുറപ്പെടുവിച്ചു. ദേശീയ ദിനാചരണത്തിന്റെ ഉന്നതാധികാര സമിതി ഇനി മുതൽ ‘സുപ്രീം കമ്മിറ്റി ഫോർ നാഷണൽ ഡേ സെലിബ്രെഷൻസ്’ എന്ന് അറിയപ്പെടും. നേരത്തെ ‘ജനറൽ സെക്രട്ടറിയേറ്റ് ഫോർ നാഷണൽ ഡേ സെലെബ്രെഷൻസ്’ എന്നായിരുന്നു സമിതിയുടെ പേര്. അഭ്യേന്തരം, ധനകാര്യം, ഇൻഫർമേഷൻ, വിദ്യാഭ്യാസം, വാണിജ്യ – വ്യാവസായിക മന്ത്രാലയം തുടങ്ങിയ മന്ത്രാലയങ്ങളിലെ അണ്ടർ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥരാകും സമിതിയിൽ ഉണ്ടാകുക.