ഒമാനിൽ വീണ്ടും പന്തുരുളുന്നു ; ലോകകപ്പ് യോഗ്യത മത്സരങ്ങൾ ഒക്ടോബറിൽ മസ്‌ക്കറ്റിൽ നടക്കും 

2022 ലെ ഖത്തർ ലോകകപ്പിലേക്കും, 2023 ൽ ചൈനയിൽ നടക്കുന്ന ഏഷ്യ കപ്പിലേക്കും യോഗ്യത നേടുന്നതിനായി ഒമാൻ ദേശീയ ഫുട്ബോൾ ടീമിനുള്ള ക്വാളിഫിക്കേഷൻ മത്സരങ്ങൾ പ്രഖ്യാപിച്ചു. ജോർദാൻ, കുവൈറ്റ് എന്നീ ടീമുകളുമായാകും ഒമാൻ സൗഹൃദ മത്സരം കളിക്കുക. മസ്‌ക്കറ്റിൽ വെച്ച് ഒക്ടോബർ 12 മുതൽ 20 വരെയാകും ടീമിന്റെ മത്സരങ്ങൾ നടക്കുക. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മൽത്സരം നേരിട്ട് വീക്ഷിക്കുന്നതിന് ആരാധകർക്ക് അവസരം ലഭിക്കുമോ എന്നുള്ള കാര്യം വ്യക്തമല്ല.