ഒമാൻ സെൻട്രൽ ബാങ്കിന് പുതിയ ബോർഡ് ഓഫ് ഗവർണേഴ്സിനെ നിയമിച്ചു

സുൽത്താനേറ്റിലെ ദേശീയ ബാങ്കായ ഒമാൻ സെൻട്രൽ ബാങ്കിന് പുതിയ ബോർഡ് ഓഫ് ഗവർണേഴ്സിനെ നിയമിച്ചു കൊണ്ട് സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവിറക്കി. റോയൽ ഉത്തരവ് 117/2020 പ്രകാരം, സയ്ദ് തൈമൂർ ബിൻ ആസാദ് ബിൻ താരിഖ് അൽ സെയ്‌ദ് ആകും ബോർഡിന്റെ ചെയർമാൻ. 5 വർഷത്തെ കാലാവധിയിലാണ് പുതിയ സമിതി നിയോഗിച്ചിരിക്കുന്നത്.

ബോർഡ് അംഗങ്ങൾ ;

1) ഡോ. സയ്ദ് ബിൻ മുഹമ്മദ് ബിൻ അഹമ്മദ് അൽ – സഖ്‌റി ( ധനകാര്യ വകുപ്പ് മന്ത്രി )

2) അബ്‌ദുള്ള ബിൻ സലിം ബിൻ അബ്‌ദുള്ള അൽ ഹർത്തി (ഫിനാൻസ് വകുപ്പ് അണ്ടർ സെക്രട്ടറി)

3) ഷെയ്ഖ് അബ്‌ദുള്ള ബിൻ സലിം അൽ സൽമി ( ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി സി.ഇ.ഒ )

4) മഖ്ബൂൽ ബിൻ അലി ബിൻ സുൽത്താൻ അൽ ലവാതി (മുൻ വാണിജ്യ – വ്യാവസായിക വകുപ്പ് മന്ത്രി )

5) ഷെയ്ഖ് മുഹമ്മദ് ബിൻ സൗദ് ബിൻ സലിം ബഹ്‌വാൻ അൽ മുഖൈനി ( സൗദ് ബഹ്‌വാൻ ഗ്രുപ്പ് ചെയർമാൻ )

6) അഹമ്മദ് ബിൻ മുഹമ്മദ് ബിൻ അബ്‌ദുള്ള അൽ അബ്റി