ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് എംബസി  പെയിന്റിങ് മൽത്സരം സംഘടിപ്പിക്കുന്നു 

രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ നൂറ്റി അമ്പതാമത് ജന്മദിനാചരണത്തിന്റെ ഭാഗമായി ഒമാനിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഓൺലൈൻ പെയിന്റിങ് മൽത്സരം സംഘടിപ്പിക്കുന്നു. ഗാന്ധി@150, ഗാന്ധി ആശയങ്ങൾ, ഗാന്ധിജിയും സമാധാനവും എന്നീ ആശയങ്ങളിലാണ് മൽത്സരം നടക്കുക. 18 വയസ്സിൽ താഴെ പ്രായമുള്ളവർക്കും, 18 ന് വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും പ്രത്യേക കാറ്റഗറിയായാകും മത്സരം നടക്കുക. ഒമാൻ പൗരൻമാർക്കും പ്രത്യേക അവാർഡുകൾ ഉണ്ടായിരിക്കും. സൃഷ്ടികൾ gandhione50@gmail.com എന്ന മെയിൽ ഐഡി വഴി അയയ്‌ക്കേണ്ടതാണ്. ഈ മാസം 20നാണ് അവസാന തീയതി.