സുൽത്താനേറ്റിൽ പൊതു ഗതാഗത സംവിധാനങ്ങൾ ഉടൻ പുനരാരംഭിക്കുമെന്ന് മന്ത്രി

സുൽത്താനേറ്റിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിർത്തി വെച്ചിരിക്കുന്ന പൊതു ഗതാഗത സംവിധാനങ്ങൾ ഉടൻ പുനരാരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അൽ സെയ്ദി അറിയിച്ചു. അധികം വൈകാതെ തന്നെ മുഴുവൻ ഗവർണറേറ്റുകളിലും ഗതാഗത സംവിധാനങ്ങൾ പുനരാരംഭിക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും, ഇതുമായി ബന്ധപ്പെട്ട് വിശദമായ പഠനം നടത്തുവാൻ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് വ്യാപനം ഗുരുതരമായതിനെ തുടർന്ന് ഏതാനും മാസങ്ങളായി രാജ്യത്ത് മുഴുവൻ പൊതു ഗതാഗത സർവീസുകളും സുപ്രീം കമ്മിറ്റി നിരോധിച്ചിരിക്കുകയാണ്.