വിദ്യാർഥികളും, രക്ഷിതാക്കളും ശ്രദ്ധിക്കുക

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരിക്കുന്ന സുൽത്താനേറ്റിലെ സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പ്രഖ്യാപിച്ച് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട രക്ഷിതാക്കളുടെയും, വിദ്യാർഥികളുടെയും സംശയങ്ങൾക്ക് മറുപടിയായാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. മദീന അഹമ്മദ് അൽ ശൈബാനി കാര്യങ്ങൾ വിശിദീകരിച്ചത്.

വിദ്യാർഥികൾക്കും, രക്ഷിതാക്കൾക്കും ഏത് തരം അക്കാദമിക പ്രവർത്തനമാണ് (ഓൺലൈൻ /ഓഫ്ലൈൻ ) ആവശ്യമുള്ളത് എന്ന് തീരുമാനിക്കാനുള്ള അവസരമുണ്ടാകും.

3 കാറ്റഗറിയായാകും ക്ലാസുകൾ നടക്കുക; ആദ്യ വിഭാഗത്തിൽ ഒരു ക്ലാസ്സിൽ 16 കുട്ടികളുണ്ടാകും. ഇവർക്ക് എല്ലാ ദിവസവും ക്ലാസുകൾ നടക്കും.

രണ്ടാമത്തെ വിഭാഗത്തിൽ 50 ശതമാനം കുട്ടികളെ വീതം ഉൾപ്പെടുത്തി, ദിവസേന 4 മണിക്കൂർ ക്ലാസ് നടത്തും.

ഉയർന്ന വിദ്യാർഥി അനുപാതമുള്ള സ്കൂളുകളിൽ 33% വിദ്യാർഥികൾ വീതം ദിവസേന 5 മണിക്കൂർ ക്ലാസ് നടക്കും.

ഏതെങ്കിലും സാഹചര്യത്തിൽ സ്കൂളുകൾ അടച്ചിടേണ്ട ഘട്ടമുണ്ടായാൽ പൂർണമായും ഓൺലൈൻ സംവിധാനത്തിൽ ക്ലാസുകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

സ്കൂൾ ബസുകളിൽ ആകെ കപ്പാസിറ്റിയുടെ 50 ശതമാനം കുട്ടികളെ മാത്രമേ ഉൾപ്പെടുത്തുകയുള്ളു.