അൽ ബുറൈമി ഗവർണറേറ്റിലെ റെസിഡൻഷ്യൽ ഏരിയയിൽ തീപിടുത്തം

അൽ ബുറൈമി ഗവർണറേറ്റിലെ റെസിഡൻഷ്യൽ ഏരിയയിൽ തീപിടുത്തമുണ്ടായി. ബുറൈമി വിലായത്തിലാണ് അപകടമുണ്ടായത്. അപകട കാരണം വ്യക്തമല്ല. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അപകടത്തിൽ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.