യൂറോപ്പ്യൻ സർവീസുകളുടെ ഷെഡ്യുൾ പ്രഖ്യാപിച്ച് ഒമാൻ എയർ 

കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒക്ടോബർ 1 മുതൽ ഒമാൻ എയർ നടത്താനിരിക്കുന്ന സർവീസുകൾ പ്രഖ്യാപിച്ചു. ലണ്ടൻ, ഫ്രാങ്ക്ഫർട്ട്, ഇസ്താംബൂൾ എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ രണ്ട് സർവീസുകൾ നടക്കും. ലണ്ടനിലേക്കുള്ള സർവീസുകൾ ഞായർ, ബുധൻ എന്നീ ദിവസങ്ങളിലും, ഫ്രാങ്ക്ഫർട്ടിലേക്കുള്ള സർവീസുകൾ ശനി, തിങ്കൾ എന്നീ ദിവസങ്ങളിലും, ഇസ്താംബൂളിലേക്കുള്ള സർവീസുകൾ ബുധൻ, ഞായർ ദിവസങ്ങളിലുമാകും നടക്കുക. നിലവിൽ ഒക്ടോബർ 24 വരെയുള്ള സർവീസുകളുടെ ഷെഡ്യുളാണ് പുറത്തു വിട്ടിരിക്കുന്നത്. മുഴുവൻ സർവീസുകളും മസ്‌ക്കറ്റിൽ നിന്നുമാണ് ആരംഭിക്കുന്നത്.