സുൽത്താനേറ്റിലെ ടുറിസം രംഗങ്ങളിൽ നിക്ഷേപ വർദ്ധനവ്

സുൽത്താനേറ്റിലെ ടുറിസം രംഗങ്ങളിലെ നിക്ഷേപം വർധിച്ചതായി റിപ്പോർട്ടുകൾ. ഒമാൻ ന്യുസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയ പഞ്ചവൽത്സര പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ 5 വർഷത്തിനിടെ രാജ്യത്തെ ടുറിസം രംഗത്ത് 2 ബില്യണിലധികം റിയാലിന്റെ നിക്ഷേപ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ടുറിസം രംഗത്തെ നേരിട്ടുള്ള അധിക മൂല്യം 4 ശതമാനം വർധിച്ച് 717.9 മില്യൺ റിയാൽ ആയിട്ടുണ്ട്. 2018ൽ ഇത് 689.4 മില്യൺ റിയാൽ ആയിരുന്നു. ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്ക്‌ പ്രകാരം 2019 ലെ രാജ്യത്തിന്റെ ജി.ഡി.പി യിൽ 2.5 ശതമാനമാണ് ടുറിസം മേഖലയുടെ പങ്കാളിത്തം. 2018 ൽ ഇത് 2.2 ശതമാനമായിരുന്നു.